കണ്ണൂര്‍ തലശ്ശേരിയില്‍ കൊല്ലപ്പെട്ട സിപിഐഎം പ്രവര്ത്തകന് ഹരിദാസിനെ ആക്രമിക്കാന്‍ നടന്നത് വലിയ ഗൂഢാലോചനയെന്ന് വെളിപ്പെടുത്തല്‍. ഹരിദാസിന് നേര മുന്‍പും വധശ്രമം ഉണ്ടായതായാണ് വിവരം. ഹരിദാസ് കൊല്ലപ്പെട്ട തിങ്കളാഴ്ചയിലെ ആക്രമണത്തിന് ഒരാഴ്ച മുന്‍പ് വകവരുത്താനായിരുന്നു അക്രമി സംഘം പദ്ധതിയിട്ടത്.
ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ള നിജില്‍ ദാസ് എന്നയാളുടെ നേതൃത്വത്തിലായിരുന്നു പദ്ധതി. കേസില്‍ പിടിയിലായ മറ്റൊരാളായ വിമിന്റെ കുറ്റസമ്മത മൊഴിയിലാണ് ഇക്കാര്യം വ്യക്തമായതെന്നും അന്വേഷണ സംഘം പറയുന്നു. കൊലക്കേസുമായി ബന്ധപ്പെട്ട് കേസുമായി ബന്ധപ്പെട്ട് ഇന്നലയൊണ് പുന്നോല്‍ സ്വദേശി നിജില്‍ ദാസിനെ് പിടികൂടിയത്. കൊലപാതക സംഘത്തില്‍പെട്ടയാളാണ് നിജില്‍ ദാസ് എന്നാണ് വിവരങ്ങള്‍. ഇയാളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസ് നിഗമനം.
അതേസമയം, കേസിലെ അറസ്റ്റിലായ ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരായ പ്രതികളുടെ മൊബൈല്‍ പരിശോധന വിവരങ്ങള്‍ ഇന്ന് അന്വേഷണ സംഘത്തിന് ലഭിക്കുമെന്നാണ് വിവരങ്ങള്‍. കേസില്‍ ഇതുവരെ നാലു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ബിജെപി മണ്ഡലം പ്രസിഡന്റും നഗരസഭാ കൗണ്‍സിലറുമായ ലിജേഷ് ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ലിജേഷിന് പുറമെ അറസ്റ്റിലായ അമല്‍ മനോഹരന്, വിമിന്‍ കെവി, എം സുനേഷ് എന്നിവരും സജീവ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരാണ്. ഗൂഢാലോചന കുറ്റം ചുമത്തിയാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തു. പിന്നാലെയാണ് കൊലയാളി സംഘത്തില്‍ പെട്ട വ്യക്തി എന്നു കരുതുന്ന നിജില്‍ പിടിയിലാവുന്നത്.
ഹരിദാസന്റെ കൊലപാതകത്തിന് കാരണം രാഷ്ട്രീയ വൈരാഗ്യമാണെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തിയതെന്നും കേസില്‍ പങ്കാളികളായ മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.


