എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം അര്‍ഷോയുടെ ജാമ്യം റദ്ദാക്കി. അഭിഭാഷകനെ ആക്രമിച്ച കേസിലാണ് എറണാകുളം സി ജെ എം കോടതിയുടെ നടപടി.
ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എല്ലാ ശനിയാഴ്ചകളിലും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഓഫീസിലെത്തി ഒപ്പിടണം എന്നായിരുന്നു വ്യവസ്ഥ. ഈ വ്യവസ്ഥ ലംഘിച്ചതിനാണ് കോടതി നടപടി.
ഡെങ്കിപ്പനി ബാധിച്ച് മൂന്നാഴ്ചക്കാലം ആശുപത്രിയിലായിരുന്നെന്ന് പി എം ആര്‍ഷോ പ്രതികരിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കിക്കൊണ്ട് ഹൈക്കോടതിയെ സമീപിക്കുന്ന നിലയുണ്ടായിട്ടുണ്ട്. അത് പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആര്‍ഷോ പറഞ്ഞു.