മോന്സന് മാവുങ്കലിനെതിരായ പോക്സോ കേസില്‍ പെണ്‍കുട്ടിയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. മോന്സന് താമസിച്ച വീടുകളില്‍ നിന്ന് തെളിവുകളും ക്രൈംബ്രാഞ്ച് ശേഖരിച്ചു. കേസില്‍ മോന്‍സന്റെ ജീവനക്കാരും പ്രതികളാവും. രണ്ടു ദിവസമെടുത്താണ് ക്രൈംബ്രാഞ്ച് സംഘം പെണ്‍കുട്ടിയുടെ മൊഴിയെടുത്തത്. മോന്‍സന്റെയും കൂട്ടാളികളുടെയും ചെയ്തികള്‍ എല്ലാം പെണ്‍കുട്ടി അന്വേഷണ സംഘത്തിനു മുന്നില്‍ വിശദീകരിച്ചു. മോന്‍സന്റെ വീട്ടിലെ തിരുമ്മല്‍ കേന്ദ്രത്തിലും മോന്സന് വാടകയ്ക്ക് എടുത്ത വീട്ടിലുമെല്ലാമാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. ഇവിടങ്ങളില്‍ നിന്ന് തെളിവുകളും ചില തൊണ്ടി മുതലുകളും അന്വേഷണ സംഘം ശേഖരിച്ചു.
ഡി.ആര്.ഡി.ഒയുമായി ബന്ധപ്പെട്ട കേസില്‍ നിലവില്‍ മോന്സണ് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലാണ്. കേസില്‍ മോന്‍സന്റെ അറസ്റ്റ് തിങ്കളാഴ്ചയോട രേഖപ്പെടുത്തും. ഉടന്‍ തന്നെ മോന്‍സണെ കസ്റ്റഡിയിലും വാങ്ങും. പെണ്‍കുട്ടിയുടെ മൊഴിപ്രകാരം മോന്സണ് ന്റെ ജീവനക്കാരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്കെതിരെയും നടപടി വരും.


