പെരുമ്പാവൂര്‍: പട്ടിമറ്റത്ത് പ്ലൈവുഡ് കമ്പനിയുടെ പുക കുഴലിനുള്ളില്‍ കത്തി കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. വാള് മാക്സ് പെയ്ന്റ് കമ്പനിയ്ക്ക് സമീപമുള്ള പ്ലൈവുഡ്കമ്പനിയുടെ പുക കുഴലിലെ ചാരം വീഴുന്ന കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ചാരം വാരാനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. കമ്പനിയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.മൃതദേഹം കത്തി കരിഞ്ഞതിനാല്‍ കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമെ പഴക്കം നിര്‍ണയിക്കാനാകൂ. പൊലീസ് ,ഫോറന്‍സിക് വിഭാഗങ്ങള്‍ പരിശോധന നടത്തി.

