കടയ്ക്കാവൂര്‍ പോക്സോ കേസില്‍ സത്യം ജയിച്ചെന്ന് യുവതിയുടെ കുടുംബം. കൂടെ നിന്ന എല്ലാവര്ക്കും നന്ദിയെന്ന് യുവതിയുടെ പിതാവ് പറഞ്ഞു. ഒരുപാട് വേദന അനുഭവിച്ചു. കൂടുതല്‍ പ്രതികരണം പിന്നീടെന്നും കുടുംബം അറിയിച്ചു.
തിരുവനന്തപുരം കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതി വ്യാജം. മകന്റെ മൊഴി വിശ്വസനീയമല്ലെന്ന് അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. വൈദ്യ പരിശോധനയിലും തെളിവില്ല. മുന്‍ ഭര്‍ത്താവാണ് പരാതിപ്പെട്ടത്.