കരുനാഗപ്പള്ളി: ആഡംബര കാറില്‍ കറങ്ങി നടന്ന് കഞ്ചാവും, ന്യൂജന്‍ മയക്കു മരുന്നായി എംഡിഎംഎയും വില്‍പ്പന നടത്തിയ രണ്ടുപേരെ കരുനാഗപ്പള്ളി പോലിസ് അറസ്റ്റ് ചെയ്തു. ശൂരനാട് തെക്ക്കിടങ്ങയം നടുവില മുറിയില്‍ കണ്ടത്തില്‍ തറയില്‍ പടിഞ്ഞാറ്റതില്‍ മുഹമ്മദ് ഷാന്‍ (33) കരുനാഗപ്പള്ളി പട:തെക്ക് മണ്ണാണിക്കല് കിഴക്കതില്‍ ആദര്‍ശ് (23) എന്നിവരെയാണ് ഒന്നേകാല്‍ കിലോഗ്രാം കഞ്ചാവും 6 ഗ്രാം എംഡിഎംഎ യുമായി ആയി കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്.
അന്തര്‍ജില്ലാ മയക്കു മരുന്ന് കടത്ത് സംഘത്തിലെ കണ്ണികളായ ആദര്‍ശും, ഷാനും കാറില്‍ കറങ്ങി നടന്ന് മയക്കു മരുന്ന് കച്ചവടം നടത്താന്‍ എത്തുന്നതിനിടെയാണ് പോലീസ് പിടിയിലായത്. പുതുതലമുറകള്‍ ലഹരി പാര്‍ട്ടികളിലും വിരുന്നുകളിലും ഉപയോഗിച്ചു വരുന്ന മാരക ഇനത്തില്‍പ്പെട്ട മീതൈല്‍ ഡയോക്സി മെറ്റാപെത്തമിന് എന്ന ഇനത്തില്‍പ്പെട്ട മയക്കു മരുന്നു ബാംഗ്ലൂരില്‍ നിന്നാണ് ഇവര്‍ കൊണ്ടു വരുന്നത്. ഇവ തെക്കന്‍ കേരളത്തിലെ കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ മയക്കു മരുന്ന് സംഘങ്ങള്‍ക്ക് കൈമാറുകയാണ് പതിവ്.
കരുനാഗപ്പള്ളി ഭാഗത്ത് ഇവര്‍ മയക്കു മരുന്ന് കച്ചവടത്തിന് എത്തുന്നതായി കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവി ടി നാരായണന് ഐപിഎസിന് കിട്ടിയ രഹസ്യ വിവരത്തെ അടിസ്ഥാനത്തില്‍ കൊല്ലം സിറ്റി ജില്ലാ സൈബര്‍സെല്ലിന്റെ സഹായത്തോടെ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എസ് എച്ച് ഗോപകുമാറിനെ നേതൃത്വത്തില്‍ എസ്ഐമാരായ ജയശങ്കര്‍, അലോഷ്യസ് അലക്സാണ്ടര്‍, ജി.എസ്. ഐ ഓമനക്കുട്ടന് സൈബര്‍ സെല്‍ എസ്. ഐപ്രതാപന് എ .എസ് ഐമാരായ ഷാജിമോന്‍, നന്ദകുമാര്‍ എസ്. സി. പി ഓരാജീവ്, അനില്‍കുമാര്‍ സി.പി.ഒ മാരായ ശ്രീകാന്ത്, ഹാഷിം, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
കരുനാഗപ്പള്ളിയിലെ പ്രമുഖ കോളജിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറുന്നതിനായി കൊണ്ടു വന്നതാണെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.


