കൊല്ലം: ശ്രീനാരായണ കോളേജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എസ്എഫ്ഐ നേതാവിന് ജാമ്യം എടുത്ത് നല്കി കെഎസ്യു നേതാക്കള്‍. എഐഎസ്എഫ് പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ കൊല്ലം ഉളിയക്കോവ് സ്വദേശി ആദിത്യനാണ് കോടതി ജാമ്യം അനുവദിച്ചത്.
അഭിഭാഷകരായ വിഷ്ണു വിജയന്, കൗശിക് എം ദാസ്, ആതിര പി ദാസ് എന്നിവരാണ് ആദിത്യന് വേണ്ടി കോടതിയില്‍ ഹാജരായത്. മൂന്ന് തവണ ആവശ്യപ്പെട്ടിട്ടും പ്രോസിക്യൂഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നായിരുന്നു കോടതി ജാമ്യം അനുവദിച്ചത്. കെഎസ്യു ജില്ലാ പ്രസിഡന്റായിരുന്ന വിഷ്ണു വിജയന്റെ പാനലില്‍ ഹാജരായവരെല്ലാം കെഎസ്യു നേതാക്കളാണ്.
രാഷ്ട്രീയം വെറെ പ്രോഫഷന് വെറെ എന്ന നിലപാടാണ് തങ്ങള്‍ക്കുള്ളതെന്ന് വിഷ്ണു വിജയന് പറഞ്ഞു. കേസില്‍ അഞ്ച് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.
അതേസമയം പ്രോസിക്യൂഷന് വീഴ്ചയാണ് എസ്എഫ്ഐ നേതാവിന് ജാമ്യം ലഭിക്കാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്. ഈ മാസം 10നായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്.