മുഖ്യമന്ത്രിയുമായോ കുടുംബവുമായോ തനിക്ക് അടുപ്പുണ്ടായിരുന്നില്ലെന്ന് സ്വപ്ന സുരേഷിന്റെ മൊഴി. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രമാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചത്. സ്വപ്ന ഇഡിക്ക് നല്കിയ മൊഴിയിലാണ് ഇക്കാര്യമുള്ളത്. ഷാര്‍ജ ഭരണാധികാരിയെ സ്വീകരിക്കേണ്ടത് ഭാര്യയ്ക്ക് പറഞ്ഞുകൊടുക്കാന്‍ ആവശ്യപ്പെട്ടു. ശിവശങ്കറിന്റെ ഫോണില്‍ വിളിച്ചാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. തന്റെ പിതാവ് മരിച്ചപ്പോള്‍ മുഖ്യമന്ത്രി അനുശോചനം അറിയിച്ചിരുന്നെന്നും സ്വപ്നയുടെ മൊഴിയില്‍ പറയുന്നു.
മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും കെടി ജലീലും പല തവണ കോണ്‍സുലേറ്റില്‍ വന്നിരുന്നുവെന്നും സരിത്തും മൊഴി നല്കി. മകന്റെ യുഎഇയിലെ ജോലിക്കാര്യത്തിനാണ് കടകംപള്ളി കോണ്‍സുലേറ്റ് ജനറലിനെ കണ്ടത്. കള്ളക്കടത്തിനെപ്പറ്റി കോണ്‍സുലേറ്റ് ജനറലിനോട് ഒരിക്കലും പറഞ്ഞിരുന്നില്ല. രണ്ട് തവണ സ്വര്‍ണം വന്നപ്പോള്‍ അറ്റാഷെയ്ക്ക് 1500 ഡോളര്‍ വീതം കമ്മീഷന് നല്‍കിയെന്നും സ്വപ്ന സുരേഷിന് ജോലി ലഭിച്ചത് എം ശിവശങ്കറിന്റെ ഇടപെടല്‍ മൂലമാണെന്നും സരിത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് പറഞ്ഞു.


