മാപ്പുസാക്ഷിയാക്കാമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാന് അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുന്നുവെന്ന ആരോപണമുള്ള ഓഡിയോ ടേപ്പിലെ ശബ്ദം തന്റേതു തന്നെയെന്നു സ്വപ്ന സുരേഷ്. എന്നാല്‍ എപ്പോള്‍ റെക്കോഡ് ചെയ്തതാണെന്ന് ഓര്‍മയില്ലെന്നും ചോദ്യം ചെയ്യലിനിടെ അന്വേഷണ സംഘത്തോടു സ്വപ്ന പറഞ്ഞു. അട്ടക്കുളങ്ങര ജയിലില്‍ വച്ചല്ല റെക്കോര്‍ഡ് ചെയ്തതെന്നു ജയില്‍ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ജയില്‍ ഡിഐജി ഋഷിരാജ് സിങ് ആണ് ചോദ്യം ചെയ്യുന്നത്. ശബ്ദരേഖയുടെ ആധികാരികത സൈബര്‍ സെല്‍ പരിശോധിയ്ക്കുമെന്നും ഡി.ഐ.ജി പറഞ്ഞു.
അതേസമയം, ശബ്ദരേഖ ആരോപണം ക്രിമിനല്‍ കുറ്റമായതിനാല്‍ ഇഡി അന്വേഷിക്കില്ല. ജയില്‍ വകുപ്പ് റിപ്പോര്‍ട്ട് വാങ്ങും. ശബ്ദരേഖയില്‍ പറയുന്ന പണമിടപാട് അന്വേഷിച്ചിട്ടില്ലെന്ന് ഇഡി പറഞ്ഞു. അന്വേഷണം വഴിതെറ്റിക്കാനാവും ശബ്ദരേഖയെന്നും നിഗമനം.
സ്വപ്ന സുരേഷിനെ പാര്‍പ്പിച്ചിട്ടുള്ള അട്ടക്കുളങ്ങര ജയിലില്‍ പരിശോധന നടത്തിയ ശേഷമാണ് ജയില്‍ ഡി.ഐ.ജി. മാധ്യമങ്ങളോട് പ്രതികരിച്ചത്. സ്വപ്നയുടേതെന്ന പേരില്‍ ശബ്ദ സന്ദേശം പ്രചരിക്കുന്നതില്‍ ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഡിഐജി അജയ്കുമാറിനാണ് അന്വേഷണ ചുമതല. പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് ഡിഐജിയുടെ പ്രതികരണം.
സ്വപ്നയുടേതെന്ന പേരില്‍ പുറത്ത് വന്ന ശബ്ദരേഖയില്‍ കേന്ദ്ര ഏജന്‍സിക്കെതിരെ ഗുരുതര ആരോപണമാണുള്ളത്. എം. ശിവശങ്കറിനൊപ്പം ദുബായില്‍ പോയി മുഖ്യമന്ത്രിക്കായി സാമ്പത്തിക ഇടപാട് നടത്തിയെന്ന് മൊഴി നല്‍കണമെന്നും എങ്കില്‍ സ്വപ്നയെ മാപ്പു സാക്ഷിയാക്കാമെന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്നാണ് ചുരുക്കം. മുഖ്യമന്ത്രിയെ ലക്ഷ്യം വച്ചുള്ള രാഷ്ട്രീയ പ്രേരിത അന്വേഷണം എന്ന സര്‍ക്കാര്‍ ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് ശബ്ദരേഖ .
ഏത് അന്വേഷണ ഏജന്‍സിയെക്കുറിച്ചാണ് ആരോപണമെന്നോ എന്ന് പറഞ്ഞതാണെന്നോ സന്ദേശത്തിലില്ല. അതിനാല്‍ സന്ദേശം പുറത്ത് വന്നതിനൊപ്പം ഒട്ടേറെ ദുരൂഹതകളും ഉണര്‍ന്നിരിക്കുകയാണ്.


