കൊച്ചി: പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാമെന്ന് ഹൈക്കോടതി. സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാം എന്ന സര്‍ക്കാര്‍ നിലപാടിനെ തുടര്‍ന്നാണ് നടപടി. സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിച്ചിരുന്നു. പമ്പയില്‍ തീര്‍ത്ഥാടകരെ ഇറക്കിയ ശേഷം നിലയ്ക്കലില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

