മോന്സണ് മാവുങ്കലിനെതിരെ പോക്സോ കേസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസെടുത്തത്. ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് ജീവനക്കാരന്റെ മകളെ പീഡിപ്പിച്ചെന്നാണ് പരാതി. എറണാകുളം നോര്‍ത്ത് പൊലീസാണ് കേസെടുത്തിരിക്കുന്നത്.
അന്ന് കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. കലൂരിലെ വീട്ടിലും കൊച്ചിയിലെ മറ്റൊരു വീട്ടിലും വെച്ചാണ് പീഡനം നടന്നതെന്ന് പരാതിയില്‍ പറയുന്നു. മോന്‍സനെതിരെ ഇത്രയും കാലം പരാതിപ്പെടാതിരുന്നത് ഭയം കൊണ്ടാണെന്ന് പെണ്‍കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞു.
പുരാവസ്തു തട്ടിപ്പ് കേസിലാണ് മോന്‍സനെ അറസ്റ്റ് ചെയ്തത്. പീഡന പരാതി ഒതുക്കാന്‍ ഇടപെട്ടു എന്നും പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ പീഡന കേസ് മോന്‍സനെതിരെ രജിസ്റ്റര്‍ ചെയ്യുന്നത് ആദ്യമാണ്. ഈ കേസും ക്രൈംബ്രാഞ്ചിനു കൈമാറി.


