മൂവാറ്റുപുഴ നഗരസഭ വൈസ് ചെയര്‍ പേഴ്സണ്‍ സിനി ബിജുവിനും കൗണ്‍സിലര്‍ ജോയ്സ് മേരി ആന്റണിക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്കി. കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രമീള ഗിരീഷ് കുമാറിനെ മുന്‍സിപ്പല്‍ ഓഫീസിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ ഇവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. ആദ്യം മൂവാറ്റുപുഴ നിര്‍മ്മല ഹോസ്പിറ്റല്‍ അഡ്മിറ്റ് ചെയ്ത ഇവരെ പിന്നീട് രാജഗിരി ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ചയാണ് കോടതി ജാമ്യം അനുവദിച്ചത്. എറണാകുളം ജില്ലാ സെക്ഷന്‍ കോടതിയില്‍ നല്കിയ ഹര്‍ജി നേരത്തെ തള്ളിയിരുന്നു.