സംസ്ഥാനത്തെ ബിവറേജസ് ഔട്ട് ലറ്റുകൾ പൂട്ടണം. ഹൈക്കോടതിയിൽ ഹർജി. കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ബിവറേജസ് ഔട്ട് ലെറ്റുകള്‍ പൂട്ടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർ ജി. ലഹരി നിർമ്മാർജ്ജന സമിതിക്കു വേണ്ടി സംസ്ഥാന ട്രഷറർ ആലുവ സ്വദേശി എം കെ എ ലത്തീഫാണ് അഡ്വ. എസ് കബീർ, അഡ്വ. പി. ഇ സജൽ മുഖേന ഹർജി നൽകിയത്.
ആൾകൂട്ടം ഉണ്ടാക്കുന്ന ബിവറേജ് ഔട്ട് ലൈറ്റുകൾ പൂട്ടാൻ നടപടി ആവശ്യപ്പെട്ട് പരാതി നൽകിയിട്ടും സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ഹർജിക്കാരൻ ആരോപിക്കുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളും, മറ്റു ആളുകൾ കൂടുന്ന സ്ഥലങ്ങളിലും പാലിക്കേണ്ട മുൻകരുതലുകൾ ബിവറേജസ് ഔട്ട്ലറ്റുകൾക്കും ബാധകമാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജി കോടതി നാളെ പരിഗണിക്കും.

