മാണ്ഡ്യ: സഹപാഠിയോട് മോശമായി പെരുമാറിയ പ്രധാനധ്യാപകനെ വിദ്യാര്‍ഥിനികള്‍ കൂട്ടം ചേര്‍ന്നു മര്‍ദ്ദിച്ചു. കര്‍ണാടക, മാണ്ഡ്യ ജില്ലയിലുള്ള സര്‍ക്കാര്‍ സ്കൂളിലെ ഹെഡ്മാസ്റ്ററായ ചിന്മായനന്ദിനെയാണ് പെണ്‍കുട്ടികള്‍ കൈകാര്യം ചെയ്തത്. ബുധനാഴ്ച രാത്രി കാട്ടേരി ഗ്രാമത്തിലെ സര്‍ക്കാര്‍ ഹൈസ്കൂളിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ വച്ചാണ് സംഭവം. വടികളുമായി ഇരച്ചെത്തിയ പെണ്‍കുട്ടികള്‍ അധ്യാപകനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
പ്രധാനധ്യാപകനെ മര്‍ദ്ദിച്ച് അവശനാക്കി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു സഹപാഠികള്‍. കട്ടേരി ഗവണ്മെന്റ് ഹൈസ്കൂള്‍ ഹെഡ് മാസ്റ്ററായി ചിന്മയ ആനന്ദ മൂര്‍ത്തിയെ പോലീസ് പോക്സോ ചുമത്തി അറസ്റ്റു ചെയ്തു.
സംഭവത്തെ കുറിച്ച് പെണ്‍കുട്ടി മറ്റ് സഹ താമസക്കാരായ വിദ്യാര്‍ത്ഥിനികളോട് പറഞ്ഞു. സംഭവം കേട്ട പെണ്‍കുട്ടികള്‍ കമ്പും വടികളുമായി എത്തി ഹെഡ്മാസ്റ്ററെ മര്‍ദ്ദിച്ചു. സംഭവത്തിന്റെ വിഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. മര്‍ദ്ദനമേറ്റ് അവശനായ ഹെഡ്മാസ്റ്റര് ചുവരില്‍ ചാരിയിരിക്കുന്നതും വിദ്യാര്‍ത്ഥിനികള്‍ മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കഴിഞ്ഞ നാലഞ്ച് വര്‍ഷമായി സ്കൂളില്‍ ജോലി ചെയ്യുകയാണ് പ്രതി. കന്നഡയാണ് ഇദ്ദേഹം പഠിപ്പിക്കുന്നത്. ഹോസ്റ്റലില്‍ വച്ച് ഇയാള്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കാറുണ്ടെന്ന് വിദ്യാര്‍ഥിളും രക്ഷിതാക്കളും പറയുന്നു. അശ്ലീല വീഡിയോകള്‍ കാണിച്ച ശേഷം കുട്ടികളെ മോശമായി സ്പര്‍ശിക്കുകയും പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ചില വിദ്യാര്‍ഥികള്‍ രക്ഷിതാക്കളോട് കാര്യങ്ങള്‍ തുറന്ന് പറഞ്ഞതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതരെ സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ല.
ബുധനാഴ്ച രാത്രി ഹോസ്റ്റലില്‍ വച്ച് ചിന്മയാനന്ദ് ഒരു വിദ്യാര്‍ഥിയോട് മോശമായി പെരുമാറിയപ്പോള്‍ മറ്റു കുട്ടികള്‍ പ്രതികരിക്കുകയായിരുന്നു. ‘നിങ്ങള്‍ എന്തിനാണ് അവളെ തൊടുന്നത്, സര്? ഞങ്ങള്‍ എന്തെങ്കിലും തെറ്റ് ചെയ്തോ? നിങ്ങള്‍ ഒരു ഹെഡ്മാസ്റ്ററാണോ?’ എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു മര്‍ദനം. ഇയാള്‍ക്കെതിരെ പോക്സോ പ്രകാരം കേസെടുത്തിട്ടുണ്ട്.
പ്രധാനാധ്യാപകന് മുമ്പും സമാനമായ രീതിയില്‍ വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി. പൊലീസ് അധ്യാപകനെ അറസ്റ്റ് ചെയ്തു. അധ്യാപകനെതിരെ പോക്സോ ചുമത്തിയെന്നും അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് അറിയിച്ചു.


