എറണാകുളം ഏലൂര്‍ കമ്പനിപ്പടിയില്‍ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. കമ്പനിപ്പടിയിലെ ഐശ്വര്യ ജ്വല്ലറിയിലാണ് മോഷണം നടന്നത്. ഒരു കോടിയോളം രൂപയുടെ സ്വര്‍ണം മോഷണം പോയി. 300 പവനോളം നഷ്ടപ്പെട്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
രാവിലെ ഉടമകള്‍ എത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. കടയുടെ ഭിത്തി തുരന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധരും എത്തി. ജ്വല്ലറിയില്‍ സിസിടിവി പ്രവര്‍ത്തിച്ചിരുന്നില്ല.


