തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ത്ഥിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. തിരുവനന്തപുരം തിരുവല്ലത്ത് നത്തുറ സ്വദേശി ഹരിയാണ് പിടിയിലായത്. ഞായറാഴ്ചയായിരുന്നു സംഭവം. കഞ്ചാവിന് അടിമയായ പ്രതി വിദ്യാര്‍ത്ഥിയുടെ കഴുത്തില്‍ കത്തികൊണ്ട് കുത്തിയും വരഞ്ഞും പരിക്കേല്‍പ്പിക്കുകയായിരുന്നു. ഹരിയുടെ കൈയില്‍ നിന്നും രക്ഷപ്പെട്ട വിദ്യാര്‍ത്ഥി ഇപ്പോയും ആശുപത്രിയില്‍ ചികിത്സയിലാണ്. കോവളത്ത് വിദേശ വനിതയെ കൊന്ന കേസിലെ പ്രതിയായ ഉദയന്റെ സഹോദരനാണ് ഹരി. മുമ്ബും നിരവധിക്കേസുകളില്‍ പ്രതിയായ ഇയാള്‍ ഗുണ്ടാപട്ടികയിലുള്ളയാളാണെന്ന് തിരുവല്ലം പൊലീസ് അറിയിച്ചു.
സ്കൂള്‍ വിദ്യാര്‍ത്ഥിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍
by രാഷ്ട്രദീപം
by രാഷ്ട്രദീപം

