കാസര്‍കോട്ടെ ഫാഷന്‍ഗോള്‍ഡ് തട്ടിപ്പ് കേസില്‍ മുസ്ലീം ലീഗ് നേതാവും എംഎല്‍എയുമായ എംസി കമറുദ്ദീന് ഹൈക്കോടതിയില്‍. തനിക്കെതിരായ വഞ്ചനാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് എംഎല്‍എ കോടതിയില്‍ ഹര്‍ജി നല്‍കിയത്. പൊലീസിന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും ഹര്ജിക്കാരന് വ്യക്തമാക്കുന്നു.
നിക്ഷേപകരുമായുള്ള കരാര്‍ പാലിക്കുന്നതില്‍ മാത്രമാണ് വീഴ്ച സംഭവിച്ചതെന്നും അത് സിവില്‍ കേസ് ആണെന്നും കമറുദ്ദീന് ഹൈക്കോടതിയെ അറയിച്ചു. കമറുദ്ദീന് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാറിന്റെ വിശദീകരണം തേടി. ഹര്‍ജി ഈമാസം 27ന് കേസ് കോടതി വീണ്ടും പരിഗണിക്കും. നിലവില്‍ 85 ലേറെ പരാതികളിലാണ് പൊലീസ് കമറുദ്ദീനിനെതിരെ കേസ് എടുത്തിട്ടുള്ളത്.