കുളത്തൂപ്പുഴയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ അറസ്റ്റിലായി. മൈലമൂട് സ്വദേശി ശിവകുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ അമ്മ ശിവകുമാറിനോട് 1000 രൂപ കടമായി ചോദിച്ചിരുന്നു. ഈ പണം നല്‍കാനായി ശിവ കുമാര്‍ ഇന്നലെ വൈകിട്ടോടെ ഇവരുടെ വീടിനടുത്തെത്തി. ഇയാള്‍ വീട്ടിലെത്തിയപ്പോള്‍ കുട്ടിയുടെ അമ്മ കുളിക്കാനായി പോയിരുന്നു. കുട്ടിയുടെ കൈയ്യില്‍ പൈസ കൊടുക്കാന്‍ വേണ്ടി അമ്മ പറഞ്ഞതനുസരിച്ച് കുട്ടി ശിവകുമാറിന്റെ അടുത്തെത്തിയതോടെ ഓട്ടോയില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. കുട്ടിയെ കാണാതായതോടെ അമ്മ നാട്ടുകാരെ വിവരം അറിയിച്ചു. ഇതിനിടയിലാണ് വനത്തിന്റെ ഭാഗത്തായി ശിവകുമാറിന്റെ ഓട്ടോ കണ്ടെ ത്തിയത്. നാട്ടുകാര്‍ എത്തിയതോടെ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് ശിവകുമാര്‍ മുങ്ങി. തുടര്‍ന്ന് കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്കി. തുടര്‍ന്ന് രാത്രിയോടെ പ്രതിയെ പിടികൂടുകയായിരുന്നു.

