മാധ്യമ പ്രവര്ത്തകന് സിദ്ദീഖ് കാപ്പനെതിരെ യു.പി പൊലീസ് ആരോപിച്ച ഒരു കുറ്റം ഒഴിവാക്കി. സമാധാനം തടസ്സ പെടുത്താന്‍ ശ്രമിച്ചു വെന്ന ക്രിമിനല്‍ നടപടി ചട്ടം 116(6) പ്രകാരമുള്ള കുറ്റം ആണ് മഥുര സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ഒഴിവാക്കിയത്. ആറ് മാസം കഴിഞ്ഞിട്ടും ഈ കുറ്റത്തിന്മേലുള്ള അന്വേഷണം പൂര്‍ത്തിയാക്കാന്‍ പൊലീസിന് കഴിയാത്തതിനെ തുടര്‍ന്നാണ് നടപടി.
കഴിഞ്ഞ ഒക്ടോബറില്‍ സിദ്ദീഖ് കാപ്പനെ മഥുര പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത് ഈ വകുപ്പ് പ്രകാരം ആയിരുന്നു. പിന്നീടാണ് രാജ്യദ്രോഹം, യു.എ.പി.എ നിയമ പ്രകാരമുള്ള ഭീകരവാദ കുറ്റങ്ങള്‍ ചേര്‍ത്തത്. ഇവ നില നില്ക്കുന്നതിനാല് സിദ്ദിക്ക് കാപ്പന് ജയില്‍ മോചിതനാകില്ല.
ഈ കേസില്‍ കാപ്പന് നല്കിയ ജാമ്യ ഹര്‍ജി ഈ മാസം 22ന് മഥുര കോടതി പരിഗണിക്കുന്നുണ്ട്.


