മലപ്പുറം: കൊല നടത്തി ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ച കേസില്‍ മലപ്പുറം സ്വദേശിയെ ക്രൈംബ്രാഞ്ച് പിടികൂടി. വണ്ടൂര്‍ സ്വദേശി ഇസ്മയിലിനെയാണ് പിടിയിലായ പ്രതി കൊന്ന് കഷ്ണമാക്കി ഉപേക്ഷിച്ചത്. കൊല്ലപ്പെട്ട ഇസ്മയിലും പിടിയിലായ പ്രതിയും ചേര്‍ന്ന് പ്രതിയുടെ അമ്മയെ കൊലപ്പെടുത്തിയിരുന്നു. അമ്മയെ കൊലപ്പെടുത്തിയ വിവരം പുറത്ത് പറയുമെന്ന് ഇസ്മയില്‍ പ്രതിയെ ഭീഷണിപ്പെടുത്തിയിരുന്നു, ഇതിന്റെ വ്യക്തിവൈരാഗ്യമാണ് ഇസ്മയിലിന്റെ കൊലയില്‍ കലാശിച്ചത്. 2017 ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ചാലിയം കടപ്പുറത്ത് നിന്ന് കൈകളും തലയോട്ടിയും പൊലീസിന് ലഭിക്കുന്നത്. മുക്കത്ത് നിന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ ശരീരഭാഗങ്ങളും ലഭിച്ചു. പൊലീസ് അന്വേഷണം വിഫലമായതോടെ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.