മാധ്യമ പ്രവര്ത്തകന് എസ്.വി. പ്രദീപ്, കെ.എം. ബഷിര്‍ എന്നിവരുടെ ദുരൂഹ മരണങ്ങളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക അസോസിയേഷന്. ഇരുവരുടെയും മരണത്തിലെ ദുരൂഹത നീക്കി സത്യം പുറത്ത് കൊണ്ടുവരാന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്
കേരള പത്രപ്രവര്‍ത്തക അസോസിയേഷന് പ്രസിഡന്റിനും പ്രധാനമന്ത്രിക്കും നിവേദനം നല്കി.
കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ രണ്ട് മധ്യമ പ്രവര്‍ത്തകര്‍ വാഹനാപകടങ്ങളില്‍ മരണപ്പെട്ടു. രണ്ട് പേരും പ്രമുഖ മാധ്യമ പ്രവര്‍ത്തകരായിരുന്നു. സ്വതന്ത്രവും, നിക്പക്ഷവും ആയ മാധ്യമ പ്രവര്‍ത്തനം നടത്തിയിരുന്നവരുമായിരുന്നു. ഈ സാഹചര്യത്തില്‍ കേരളത്തിലെ നട്ടെല്ലുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ഗൂഡാലോചനകള്‍ അടക്കം, ദൂരൂഹമരണങ്ങളും സിബിഐ അന്വേഷിക്കണം എന്ന് കേരള പത്രപ്രവര്‍ത്തക അസ്സോസിയേഷന് ആവശ്യപ്പെട്ടു.
കേരള പത്രപ്രവര്‍ത്തക അസ്സോസിയേഷന് നല്കിയ നിവേദനത്തിന്റെ വിശദാംശം ഇങ്ങനെ:
കേരളത്തിന്റെ തലസ്ഥാനത്ത് കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ രണ്ട് മധ്യമ പ്രവര്‍ത്തകര്‍ വാഹനാപകടങ്ങളില്‍ മരണപ്പെട്ടു, 3/9/19 തീയതി ബഷിറും, 14-12-20 ന് പ്രദീപും. രണ്ട് പേരും പ്രമുഖ മാധ്യമ പ്രവര്‍ത്തകരായിരുന്നു. സ്വതന്ത്രവും, നിക്പക്ഷവും ആയ മാധ്യമ പ്രവര്‍ത്തനം നടത്തിയിരുന്നവരായിരുന്നു. ഇവരുടെ രണ്ട് പേരുടെ വാഹനാപകടത്തെ തുടര്‍ന്ന് ഉണ്ടായ മരണത്തില്‍ കേരള പത്രപ്രവര്‍ത്തക അസ്സോസിയേഷന്റെ കടുത്ത ആശങ്ക ബഹുമാനപ്പെട്ട അങ്ങയോട് ഞങ്ങള്‍ പങ്ക് വയ്ക്കുന്നു. ഈ സാഹചര്യത്തില്‍ കേരളത്തിലെ നട്ടെല്ലുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ഗൂഡാലോചനകള്‍ അടക്കം, മേല്‍ പറഞ്ഞ ദൂരൂഹമരണങ്ങളും സിബിഐ അന്വേഷിക്കണം എന്ന് കേരള പത്രപ്രവര്‍ത്തക അസ്സോസിയേഷന് സംസ്ഥാന പ്രസിഡന്റ് ജി ശങ്കര്‍, ജനറല്‍ സെക്രട്ടറി മധു കടുത്തുരുത്തി അടക്കം സംസ്ഥാന ഭാരവാഹികള്‍ സംയുക്ത പ്രസ്താവനയിലൂടെ ബഹുമാനപ്പെട്ട ഇന്ത്യന്‍ പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവരോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.