കണ്ണൂര്‍: പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകനായ ബിജെപി പ്രാദേശിക നേതാവ് പത്മരാജനെ ഒടുവില്‍ പൊലിസ് അറസ്റ്റ്ചെയ്തു. വിളക്കോട്ടൂരില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പാലത്തായി യുപി സ്കൂള്‍ അധ്യാപകനായിരുന്ന പത്മരാജന് ഇതേ സ്കൂളിലെ ശുചിമുറിയില്‍ വച്ച് കുട്ടിയെ മൂന്ന് പ്രാവശ്യം പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവം നടന്ന് ഒരുമാസം കഴിഞ്ഞിട്ടും ഇയാളെ പോലീസ് അറസ്റ്റ് ചെയ്യാത്തത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.

