എറണാകുളം ജില്ലയില്‍ നിരോധനാജ്ഞ നീട്ടിയതായി ജില്ല കളക്ടര്‍ എസ് സുഹാസ് അറിയിച്ചു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ജില്ലയില്‍ നിരോധനാജ്ഞ തുടരും. നിരവധി ലോക്ക്ഡൗണ്‍ ലംഘനങ്ങളാണ് ഇന്ന് കൊച്ചിയില്‍ നന്നത്. കൊച്ചിയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് കുര്‍ബാന നടത്തിയ വൈദികനും പങ്കെടുത്ത ആറു വിശ്വാസികളും അറസ്റ്റിലായി. കൊച്ചി വില്ലിംഗ്ടണ്‍ ഐലന്‍ഡിലെ സ്റ്റെല്ലാ മേരി പള്ളിയിലെ വൈദികന് ഫാദര്‍ അഗസ്റ്റിന് പാലയിലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലോക്ക്ഡൗണ്‍ ലംഘിച്ച് ഫോര്‍ട്ടുകൊച്ചി കടലില്‍ കുളിക്കാനിറങ്ങിയ 20 വയസുകാരന് മുങ്ങി മരിച്ചു. പിറവത്ത് ലോക്ക് ഡൗണില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ബാര്‍ മാനേജര്‍ പിടിയിലായി.

