കോട്ടയം: ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി. കുട്ടികളില്‍ ഒരാളുടെ ബന്ധുവീട്ടില്‍ നിന്നാണ് കാണാതായ ഒമ്പത് പെണ്‍കുട്ടികളെയും കണ്ടെത്തിയത്. സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്ന് കുട്ടികള്‍ പൊലീസിനോട് പറഞ്ഞു. ഇന്ന് പുലര്‍ച്ചെയായിരുന്നു കോട്ടയത്തെ സ്വകാര്യ ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് കുട്ടികളെ കാണാതയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എറണാകുളം ജില്ലയിലെ ഇലഞ്ഞിയില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. കുട്ടികളില്‍ നിന്ന് വിശദമായ മൊഴി എടുക്കുകയാണ്. സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.
സിലാണ് കുട്ടികള്‍ കോട്ടയത്ത് നിന്നും എറണാകുളത്തേക്കെത്തിയത്. ഇവരെ തിരികെയെത്തിച്ച് മാങ്ങാനത്തെ ഷെല്‍ട്ടര്‍ ഹോമില്‍ തന്നെ താമസിപ്പിക്കണോ അതോ ഇവിടെ നിന്നും മറ്റേതെങ്കിലും ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റണോയെന്നതിലടക്കം പിന്നീട് തീരുമാനമെടുക്കും.
പോക്സോ കേസ് ഇരയടക്കം ഒന്‍പത് കുട്ടികളെയാണ് കോട്ടയത്ത് മഹിളാ സമഖ്യ എന്ന സ്വകാര്യ എന്‍ ജി ഒ നടത്തുന്ന ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും കാണാതായത്. ശിശുക്ഷേമ സമിതിക്ക് കീഴിലാണ് ഇത് പ്രവര്‍ത്തിച്ചിരുന്നത്. ഇന്ന് രാവിലെയാണ് കുട്ടികളെ കാണാതായത്. ഒന്‍പത് പേരും വിവിധ കേസുകളുമായി ബന്ധപ്പെട്ടാണ് ഷെല്‍ട്ടര്‍ ഹോമില്‍ പാര്‍പ്പിക്കപ്പെട്ടിരുന്നത്.


