മുന്‍ കാമുകിയുടെ സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കോടികള്‍ തട്ടിയ യുവാവും കാമുകിയും പിടിയില്‍. കോലാര്‍ സിറ്റി സ്വദേശിയായ യുവതിയെയാണ് ഇവര്‍ വിരട്ടി പണം തട്ടിയത്. യുവതിയും ഭര്‍ത്താവും ബംഗളൂരു വൈറ്റ് ഫീല്‍ഡില്‍ ബിസിനസ് നടത്തി വരുകയാണ്. ഇവര്‍ക്ക് 8 വയസുള്ള മകനും ഉണ്ട്.
11 വര്‍ഷം മുമ്പ് യുവതിയും മഹേഷ് എന്ന വ്യക്തിയും തമ്മില്‍ പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരും പിരിയുകയും വര്‍ഷങ്ങളോളം തമ്മില്‍ യാതൊരു ബന്ധവുമില്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം മഹേഷ് യുവതിക്ക് വാട്ട്സാപ്പില്‍ സന്ദേശം അയയ്ക്കുകയും തുടര്‍ന്ന് ഇരുവരും തമ്മില്‍ വീണ്ടും സൗഹൃദത്തിലായി. പിന്നിട് മഹേഷിന്റെ നിലവിലെ കാമുകിയാണെന്ന് പരിചയപ്പെടുത്തി അനുശ്രീ എന്ന ഒരു യുവതിയും ഇവര്‍ക്ക് മെസേജ് അയച്ചു. ഇതോടെ മൂന്ന് പേരും തമ്മില്‍ സൗഹൃദത്തിലായി. ഇതിന് പിന്നാലെയാണ് തട്ടിപ്പിന്റെ തുടക്കം.
യുവതിയോട് തന്റെ കുറച്ചു ചിത്രങ്ങള്‍ അയച്ചു നല്കാന് അനുശ്രീ ആവശ്യപ്പെട്ടു. ഇവര്‍ ഇത് നല്‍കുകയും ചെയ്തു. തുടര്‍ന്ന് ആ ചിത്രങ്ങളും മഹേഷിന്റെ ചിത്രങ്ങളും ഉള്‍പ്പെടുത്തി മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ചാണ് അനുശ്രീ യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്തത്. ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചാല്‍ തന്റെ 11 വര്‍ഷത്തെ കുടുംബ ജീവിതം താറുമാറാകുമെന്ന് മനസിലാക്കിയ യുവതി പണം നല്കാന് തയ്യാറാവുകയായിരുന്നു.
ഒരു വര്‍ഷത്തിനുള്ളില്‍ 1.3 കോടി രൂപയാണ് യുവതി ഇവര്‍ക്ക് നല്‍കിയത്. എന്നാല്‍ അക്കൌണ്ടില്‍ നിന്നും തുടര്‍ച്ചയായി പണം നഷ്ടപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ട യുവതിയുടെ ഭര്‍ത്താവ് കാരണം യുവതിയോട് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് പുറത്ത് എത്തിയത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസില്‍ മഹേഷിനെയും അനുശ്രീയേയും പൊലീസ് അറസ്റ്റു ചെയ്തു. ഇവരെ ചോദ്യം ചെയ്തുവരുകയാണ് എന്നാണ് ബംഗളൂരു പൊലീസ് അറിയിക്കുന്നത്.


