കരിപ്പൂരില്‍ കറന്‍സി വേട്ട. കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ 15.7 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി. കസ്റ്റംസ് നടത്തിയ അന്വേഷണത്തിലാണ് കറന്‍സി വേട്ട. സംഭവത്തില്‍ ഒരാളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.
കാസര്‍ഗോഡ് സ്വദേശി അബ്ദുള്‍ സത്താറാണ് കസ്റ്റംസിന്റെ പിടിയിലായത്. കറന്‍സി പിടികൂടിയത് കരിപ്പൂരില്‍ നിന്ന് ദുബായിലേക്ക് കടത്താനുള്ള ശ്രമത്തിനിടയിലാണ്. സംഭവത്തില്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിശദമായ അന്വേഷണം നടത്തും.


