നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തിയ സ്ത്രീയെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നേമത്താണ് സ്ത്രീയെ പോലീസ് പിടിച്ചത്. തൂക്കുവിള പുതുവല്‍ വാറുവിള വീട്ടില്‍ അസുമാബീവി(54) യെയാണ് പോലീസ് പിടികൂടിയത്. ഇവര്‍ വീടിനോടു ചേര്‍ന്നുള്ള കടയുടെ മറവില്‍ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പുകയില ഉത്പന്നങ്ങള്‍ കണ്ടെടുത്തത്. നേമം ഇന്‍സ്പെക്ടര്‍ ബൈജു എല്‍.എസ്.നായര്‍ എസ്.ഐ.മാരായ ദീപു, സജീഷ് കുമാര്‍ സി.പി.ഒ.മാരായ ഗിരി, രാകേഷ് റോഷന്, ഡബ്ല്യു.സി.പി.ഒ.മാരായ ആതിര, രേവതി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

