തിരുവനന്തപുരം: ഇറാനിയന്‍ മോഷണ സംഘം തലസ്ഥാനത്ത് പിടിയില്‍. കേരളം കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന ഇറാനിയന്‍ പൗരന്മാരാണ് പിടിയിലായത്. തിരുവനന്തപുരത്തെ ഹോട്ടലില്‍ നിന്ന് കന്റോണ്‍മെന്റ് പൊലീസാണ് സംഘത്തെ പിടികൂടിയത്.
രാജ്യാന്തര മോഷണ സംഘമാണ് പിടിയിലായത്. കേരളത്തില്‍ വിവിധയിടങ്ങളില്‍ സംഘം മോഷണം നടത്തി വന്നിരുന്നതായി പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം ചേര്‍ത്തല കടയില്‍ നിന്നും 35,000 സംഘം മോഷ്ടിച്ചിരുന്നു. ഈ കേസില്‍ ചേര്‍ത്തല പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. പ്രതികള്‍ മണി എക്ഞ്ചേഞ്ച് സ്ഥാപനങ്ങള്‍ കൊള്ളയടിക്കാന്‍ പദ്ധതി തയ്യാറാക്കിയുന്നതായി പൊലീസ് പറയുന്നു. മ്യാന്മാര്, നേപ്പാള്‍ എന്നിവിടങ്ങളില്‍ സംഘം മോഷണം നടത്തിയിരുന്നു. കഴിഞ്ഞ മാസം പോണ്ടിച്ചേരിയിലും സംഘം വന്‍ മോഷണം നടത്തി. ജനുവരി മുതല്‍ ഇറാനിയന്‍ സംഘം ഇന്ത്യയില്‍ മോഷണം നടത്തിയെന്നും പൊലീസ് അറിയിച്ചു.


