കൊല്ലം അഞ്ചലില്‍ ഭാര്യാ പിതാവിനെ മരുമകന് കുത്തിക്കൊന്നു. ഇടമുളക്കല്‍ സ്വദേശി സാംസണാണ് കൊല്ലപ്പെട്ടത്. കൃത്യത്തിന് ശേഷം രക്ഷപെടാന്‍ ശ്രമിച്ച മരുമകനെ അഞ്ചല്‍ പൊലീസ് പിടികൂടി. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. സാംസണും മകളുടെ ഭര്‍ത്താവായ സജീറും തമ്മില്‍ നിരന്തരം വഴക്ക് ഉണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ രാത്രിയുണ്ടായ വഴക്കാണ് കത്തിക്കുത്തില്‍ കലാശിച്ചത്.

