നടിയെ ആക്രമിച്ച കേസില്‍ സംവിധായകന് ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി ഇന്ന് മജിസ്ട്രേറ്റ് കോടതി മുമ്പാകെ രേഖപ്പെടുത്തും. തുടരന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുപ്പ്. തുടരന്വേഷണം വേണമെന്ന പോലീസിന്റെ ആവശ്യത്തില്‍ ഈ മാസം 20 നകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.
കേസില്‍ ബാലചന്ദ്രകുമാറിന്റെ മൊഴി പോലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ അന്വേഷണ സംഘത്തിന് കൈമാറിയതായി ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.
പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ അടുത്ത ബന്ധം ഉണ്ടായിരുന്നതായും നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപ് കണ്ടു എന്നും അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്നുമുള്ള കാര്യങ്ങളാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്.


