ചെന്നൈ: ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 63 ലക്ഷം രൂപയുടെ സ്വര്‍ണ വേട്ട. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായിട്ടാണ് വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണ്ണം പിടികൂടിയത്.
സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ട് തമിഴ്നാട് സ്വദേശികളില്‍ നടത്തിയ പരിശോധനയിലും സ്വര്‍ണം കണ്ടെത്തിയിരുന്നു. മലദ്വാരത്തില്‍ ഒളിപ്പിച്ച സ്വര്‍ണം ദുബായിയിലേക്ക് കടത്താനുള്ള ശ്രമമാണ് കസ്റ്റംസ് പരാജയപ്പെടുത്തിയത്.


