ജാര്‍ഖണ്ഡില്‍ മുക്തിമോര്‍ച്ച നേതാവിനേയും ഭാര്യയേയും അജ്ഞാത സംഘം വെടിവച്ച് കൊന്നു. മുക്തിമോര്‍ച്ച നേതാവ് ശങ്കര്‍ റവാണിയെയും ഭാര്യ ബാലികാ ദേവിയെയുമാണ് അജ്ഞാത സംഘം വീട്ടില്‍ കയറി വെടിവച്ചുക്കൊന്നത്.
ഇരുവരുടെയും മൃതദേഹങ്ങളില്‍ കത്തിക്കുത്തേറ്റ ആഴത്തിലുള്ള മുറിവുകളുമുണ്ട്. കുടുംബ തര്‍ക്കമാണെന്ന പ്രാഥമിക വിലയിരുത്തലിലാണ് പൊലീസ്. പ്രതികളെ പിടിക്കൂടാന്‍ ഊര്‍ജിത ശ്രമം തുടങ്ങിയതായി ജാര്‍ഖണ്ഡ് പൊലീസ് അറിയിച്ചു.


