തൃശ്ശൂരില്‍ വില്ലേജ് ഓഫീസര്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ വനിത കമ്മീഷന് റിപ്പോര്‍ട്ട് തേടി. പൂത്തൂര്‍ വില്ലേജ് ഓഫീസറാണ് കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സിറ്റി പൊലീസ് കമ്മീഷണറോട് കമ്മീഷന് അംഗം അഡ്വ. ഷിജി ശിവജിയാണ് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചത്. കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റും കൂട്ടരും ലൈഫ് മിഷന് അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുവെന്ന പരാതിയില്‍ ഖരാവോ ചെയ്തതിനെ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ സിമി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവത്തില്‍ എട്ട് പേര്‍ക്കെതിരെ കേസെടുത്തിട്ടുമുണ്ട്.
Home Crime & Court വില്ലേജ് ഓഫീസര്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ വനിത കമ്മീഷന് റിപ്പോര്‍ട്ട് തേടി

