പ്രളയ ഫണ്ട് തട്ടിപ്പ് പുറത്ത് കൊണ്ട് വന്നതിന്റെ പ്രതികാരത്തില്‍ സിപിഎം നേതാക്കള്‍ കള്ളകേസില്‍ കുടുക്കി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതായി പൊതു പ്രവര്‍ത്തകനായ ഗിരീഷ് ബാബുവിന്റെ ആരോപണം. സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട പ്രളയ ഫണ്ട് തട്ടിപ്പ് അന്വേഷണം ആവശ്യപ്പെട്ട് 24/2/2020ന് ഗിരീഷ് ബാബു പരാതി നല്‍കിയിരുന്നു. ഈ വൈരാഗ്യത്തില്‍ കള്ളക്കേസില്‍ കുടുക്കാന്‍ നേതാക്കള്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തിയിരുന്നതായും ഗിരീഷ് ആരോപിച്ചു.
ഗിരീഷ് അഡ്മിന് ആയി രൂപീകരിച്ച LDF എന്ന വാട്സാപ്പ് ഗ്രൂപ്പ് വ്യാജ ഗ്രൂപ്പ് ആണെന്ന് പറഞ്ഞു കൊണ്ട് 2020 മെയ് 5ന് കളമശ്ശേരി പോലീസ് സ്റ്റേഷനില്‍ സിപിഎം കളമശ്ശേരി ലോക്കല്‍ സെക്രട്ടറി പിവി ഷാജി പരാതി നല്‍കിയിരുന്നു. നേതാക്കളുടെ അഴിമതിക്കെതിരെ പ്രതികരിച്ചാല്‍ രാഷ്ട്രീയ അധികാരം ഉപയോഗിച്ച് പൊതുപ്രവര്‍ത്തകര്‍ക്ക് എതിരെ കള്ളകേസ് കൊടുക്കുന്നത് ഷാജിയുടെ രാഷ്ട്രീയ അസഹിഷ്ണുതയാണെന്നും ഗിരീഷ് പറഞ്ഞു.
ഷാജിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കളമശ്ശേരി പോലീസ് ഗിരീഷ് ബാബുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസിന്റെ വിചാരണ മാര്‍ച്ച് 15ന് ആരംഭിക്കും.
2016 സെപ്തംബര്‍ 29 ന് ഗിരീഷ് ബാബു രൂപീകരിച്ച വാട്സാപ്പ് ഗ്രൂപ്പിന് LDF എന്നാണ് പേര് നല്‍കിയത്. രൂപീകരണ ദിവസം മുതല്‍ ഈ ഗ്രൂപ്പില്‍ അംഗം ആയ ഷാജി വിവാദ ഗ്രൂപ്പില്‍ നിന്നും ഇപ്പോഴും exit അടിച്ചു പുറത്തു പോകാതെ ചാരന് ആയി ഇപ്പോഴും നിലനില്‍ക്കുകയാണെന്നും ഗിരീഷ് ബാബു വിമര്‍ശിച്ചു.


