വാഹനം വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് ആര്‍ടി ഓഫിസില്‍ ബഹളം വച്ചതിന് അറസ്റ്റിലായ യുട്യൂബ് വ്ലോഗര്‍മാര്‍ റോഡിലൂടെ സൈറണിട്ട് പോവുന്നതിന്റെ ദൃശ്യങ്ങളും പുറത്ത്. ബിഹാറിലെ റോഡില്‍ കൂടിയാണ് സൈറണിട്ട് ഇവര്‍ പായുന്നത്.
ഒരു പൊലീസ് വാഹനം വരെ വഴിമാറിക്കൊടുക്കുന്നുണ്ട്. ഇവര്‍ക്കാര്‍ക്കും ഡ്രൈവിങ് മര്യാദകള്‍ അറിയില്ലെന്നള്ള അഭിപ്രായങ്ങളും കേള്‍ക്കാം.
അതേസമയം, യുട്യൂബ് വ്ലോഗര്‍മാരുടെ അറസ്റ്റിനു പിന്നാലെ കലാപത്തിന് ആഹ്വാനം ചെയ്തവര്‍ നിരീക്ഷണത്തിലാണെന്ന് പൊലീസ് അറിയിച്ചു. കേരളം കത്തിക്കണമെന്നു വരെയായിരുന്നു ആഹ്വാനം.
ഇതേക്കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ട്രോളുകളും വന്നു. സഹോദരന്മാര് രണ്ടുപേരും രണ്ടാഴ്ചത്തേക്ക് റിമാന്‍ഡിലാണ്.


