പാലക്കാട്: ഷാജ് കിരണ്‍ ഡ്രാമ ഹീറോയെന്നും അയാളെ നേരത്തെ തന്നെ അറിയാമെന്നും സ്വപ്നസുരേഷ്. ഷാജ് കിരണിനെ ട്രാപ്പ് ചെയ്യാന്‍ ഉദ്ദേശമില്ലായിരുന്നുവെന്ന് പറഞ്ഞാണ് സ്വപ്ന ശബ്ദസന്ദേശം പുറത്തുവിട്ടത്. സ്വപ്ന സുരേഷും സര്‍ക്കാരിന്റെ ഇടനിലക്കാരനെന്ന് ആരോപിക്കുന്ന സുഹൃത്ത് ഷാജ് കിരണും തമ്മില്‍ നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തുവിട്ടത്. രഹസ്യമൊഴി മാറ്റാന്‍ മുഖ്യമന്ത്രിയ്ക്ക് വേണ്ടി ഇടനിലക്കാരന് സമീപിച്ചെന്ന തന്റെ അവകാശവാദത്തെ സാധൂകരിക്കുന്ന ശബ്ദരേഖയാണ് സ്വപ്ന പുറത്തുവിട്ടിരിക്കുന്നത്. സ്വപ്നയുടെ വെളിപ്പെടുത്തലുകളെ പിന്തുണയ്ക്കുന്ന തെളിവാണ് സ്വപ്ന പുറത്തുവിട്ടിരിക്കുന്നത്. എഡിറ്റ് ചെയ്യാത്ത ശബ്ദരേഖയാണ് ഇതെന്ന് സ്വപ്ന പറയുന്നു. ഷാജ് കിരണിനെതിരായ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്ന് സ്വപ്ന. തന്നെ മാനസികമായി പീഡിപ്പിച്ചത് കൊണ്ടാണ് തെളിവ് പുറത്തുവിടാമെന്ന് തീരുമാനിച്ചതെന്നും സ്വപ്ന പറയുന്നു.
‘ഒരു അമ്മയുടെ വേദന ജനം അറിയണം. എന്റെ മകന് വീണ്ടും അമ്മയില്ലാതെ ജീവിക്കേണ്ടി വരുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി. എനിക്ക് ബാത്ത്റൂമില്‍ പോയി നിന്ന് ഫോണ്‍ റെക്കോര്‍ഡ് ചെയ്യേണ്ടതായി വന്നു. എഡിറ്റ് ചെയ്യാത്ത ശബ്ദരേഖയാണ് കൂടുതല്‍ എന്റെ കൈവശമുണ്ട്. മാനസികമായി ഞാന്‍ തളര്‍ന്നു. എന്നെ അവര്‍ ബ്ളാക്ക്മെയില്‍ ചെയ്യുകയാണ്. ഞാന്‍ ആത്മഹത്യ ചെയ്തു കളയുന്ന അവസ്ഥയിലെത്തി എന്നും എസ്വപ്ന വ്യക്തമാക്കി.


