കള്ളപ്പണ ഹവാല ഇടപാടിന് കൂട്ടുനിന്ന പിടി തോമസ് എംഎല്‍എയുടെ സ്വത്ത് വിവരം എര്ഫോഴ്സ്മെന്റ് അന്വേഷിക്കണമെന്ന് പരാതി. സാമൂഹിക പ്രവര്‍ത്തകനായ തോപ്പുംപടി സ്വദേശി മാര്ട്ടിന് മേനാച്ചേരിയാണ് കൊച്ചി യുണിറ്റ് എന്‍ഫോഴ്സ്മെന്റ് ജോയിന്റ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. ഇന്‍കം ടാക്സിനും പരാതി നല്കി.
ഏത് സാമ്പത്തിക ഇടപാട് ആണെങ്കിലും 10 ലക്ഷം രൂപയില്‍ കൂടുതല്‍ ലിക്വിഡ് ക്യാഷ് ആയി ഇടപാട് നടത്താന്‍ നിയമമില്ലാതിരിക്കെയാണ് ഇത്രയും വലിയ തുക കൈമാറനായി കൊണ്ടുവന്നത്. ഇതിനെതിരെ സമഗ്ര അന്വേഷണം വേണം. എംഎല്‍എയുടെ സാമ്പത്തിക ഇടപാടുകള്‍ ബിനാമി ഇടപാടുകള്‍ എന്നിവ പരിശോധിക്കണം. ഡ്രൈവറുടേയും പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍, എന്നിവരുടെ ഫോണ്കോള്സ്, ബാങ്കിടപാടുകള്‍ എന്നിവയും അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.


