തിരുവനന്തപുരത്ത് വിവാഹ വാഗ്ദാനം നല്കി പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് പേര് പിടിയിലായി. കല്ലമ്പല്ലത്താണ് ഇവര്‍ പിടിയിലായത്. ഒറ്റൂര്‍ മുള്ളറം കോട് പ്രസിഡന്റുമുക്ക് പാണന് കോളനിയില്‍ പുതുവല്‍വിള വീട്ടില്‍ രാഹുല്‍(19), ചെറുന്നിയൂര്‍ കാറാത്തല ലക്ഷംവീട് കോളനിയില്‍ ഷിജു(28) എന്നിവരാണ് അറസ്റ്റിലായത്. ഒളിവില്‍ കഴിഞ്ഞിരുന്ന രാഹുലിനെ പേരൂര്‍ക്കടയില്‍ നിന്നാണ് അറസ്റ്റു ചെയ്തത്. പതിനേഴു വയസ്സു കാരിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍പ്പോയ ഷിജുവിനെ കാറാത്തലയ്ക്കു സമീപത്തുവച്ചാണ് അറസ്റ്റുചെയ്തത്. കല്ലമ്പലം പോലീസ് ഇന്‍സ്പെക്ടര്‍ ഫറോസ്, സബ് ഇന്‍സ്പെക്ടര്‍ അനില്‍, എ.എസ്.ഐ. രാജീവ്, സി.പി.ഒ. പ്രശാന്ത്, ഷാഡോ ടീമംഗങ്ങളായ ഷിജു, അനൂപ്, സുനില്‍രാജ്, വനിതാ സെല്‍ സബ് ഇന്‍സ്പെക്ടര്‍ ലിസി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.
Home Crime & Court തിരുവനന്തപുരത്ത് വിവാഹ വാഗ്ദാനം നല്കി വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച രണ്ട് പേര് പിടിയിലായി

