ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന കേസില്‍ മുന്‍ ഐബി ഉദ്യോഗസ്ഥന് വികെ മെയ്നിക്ക് ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഒക്ടോബര്‍ ആറ് വരെയാണ് ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ പതിനേഴാം പ്രതിയാണ് വി കെ മെയ്നി.
അതേസമയം ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ സിബിഐക്കെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി കോടതി രംഗത്തെത്തിയിരുന്നു. ചാരക്കേസില്‍ ഗൂഢാലോചനയുണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും, ഗൂഢാലോചനയെന്ന സിബിഐ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി നിലപാടെടുത്തു. സിബി മാത്യൂസിന്റെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു കൊണ്ടായിരുന്നു കോടതി ഇക്കാര്യം വ്യകത്മാക്കിയത്.
ഐഎസ്ആര്‍ഒ ഗൂഢാലോചനക്കേസിലെ സിബി മാത്യൂസിന്റെ മുന്‍കൂര്‍ ജാമ്യ ഉത്തരവിലാണ് സിബിഐക്കെതിരെ തിരുവനന്തപുരം ജില്ലാ കോടതി ഗൗരവ പരാമര്‍ശങ്ങള്‍ നടത്തിയത്. വിശദമായ വിലയിരുത്തലിനായി വിളിച്ചു വരുത്തിയ ജയിന് കമ്മറ്റി റിപ്പോര്‍ട്ടും കേസ് ഡയറികളും പരിശോധിച്ചായിരുന്നു കോടതിയുടെ അനുമാനം.


