കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയ യുഎപിഎ പിന്‍വലിക്കില്ല. യുഎപിഎ പ്രത്യേക കോടതി കൂടിയായ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ പ്രോസിക്യുഷന് ഇക്കാര്യം അറിയിക്കും. പിന്‍വലിക്കാന്‍ സര്‍ക്കാരില്‍നിന്ന് നിര്‍ദേശം കിട്ടിയില്ലന്നതാണ് കാരണം. പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടേക്കുമെന്നും സൂചനയുണ്ട്.

