ലഖിംപൂരില്‍ കര്‍ഷകരെ ഇടിച്ച വാഹനത്തില്‍ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്ര ഉണ്ടായിരുന്നുവെന്ന് പോലീസ് സമ്മതിച്ചു. അപകടമുണ്ടാക്കുന്ന രീതിയില്‍ വാഹനം ഓടിച്ചെന്നും വെടിയുതിര്‍ത്തെന്നും എഫ്ഐആറില്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ മകന് സ്ഥലത്തുണ്ടായിരുന്നില്ല. നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് അജയ് മിശ്ര ആവശ്യപ്പെട്ടിരുന്നു. ഈ വാദമാണ് ഇപ്പോള്‍ പൊളിയുന്നത്.
സംഘര്‍ഷത്തെക്കുറിച്ച് യു.പി സര്‍ക്കാര്‍ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് കൈമാറി. അതിനിടെ, കേന്ദ്രമന്ത്രി അജയ് മിശ്ര ഉടന്‍ ഡല്‍ഹിയിലെത്തും. നേതൃത്വം വിളിപ്പിച്ചതിനെ തുടര്‍ന്നാണിതെന്നാണ് നിഗമനം.
അതേസമയം അജയ് മിശ്ര രാജിവയ്ക്കുന്നതു വരെ പോരാട്ടം തുടരുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ ലഖിംപുരിലേക്ക് പുറപ്പെടാനൊരുങ്ങി രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍. പ്രിയങ്കയെ അറസ്റ്റ് ചെയ്ത് പാര്‍പ്പിച്ചിരിക്കുന്ന സീതാപൂരിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി.