തിരുവനന്തപുരം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയയുടെ മരണത്തില്‍ പ്രതിയായ ഭര്‍ത്താവും മോട്ടോര്‍ വാഹന വകുപ്പില്‍ അസിസ്റ്റന്റ് മോട്ടോര്‍ വാഹന ഇന്‍സ്പെക്ടറുമായ കിരണ്‍കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ഗതാഗത മന്ത്രി ആന്റണി രാജുവാണ് വിവരം അറിയിച്ചത്.
സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ നടപടിയെന്നും മന്ത്രി പറഞ്ഞു. കേരള സിവില്‍ സര്‍വീസ് റൂള്‍സ് 1960 പ്രകാരമാണ് ഈ നടപടി. കിരണിന് പെന്ഷന് പോലും നല്‍കില്ലെന്നും മന്ത്രി അറിയിച്ചു.
ജൂണ്‍ 21നാണ് ഭര്‍ത്തൃവീട്ടില്‍ മരിച്ചനിലയില്‍ വിസ്മയയെ കണ്ടെത്തിയത്. വിസ്മയയുടെ മരണം കൊലപാതകമാണെന്നും ഭര്‍ത്താവും ഭര്‍തൃമാതാവും വിസ്മയയെ മര്‍ദ്ദിച്ചിരുന്നതായും അന്നുതന്നെ വിസ്മയയുടെ മാതാപിതാക്കളും സഹോദരനും അന്നുതന്നെ ആരോപിച്ചിരുന്നു.


