നാഗ്പൂര്‍: പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി വീഡിയോ പകര്‍ത്തി ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ച് കാമുകനായ 19കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം നടന്നത്. സമീര്‍ ഖാന് എന്ന യുവാവാണ് പിടിയിലായത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാനായി സഹായിച്ച ഇയാളുടെ സുഹൃത്തിനെതിരെയും പോലീസ് കേസെടുത്തു.
പെണ്‍കുട്ടിയും ഇയാളും 2019ല്‍ ടിക് ടോക്കിലൂടെയാണ് പരിചയപപ്പെടുന്നത്. പിന്നീട് പ്രണയത്തിലാക്കുകയായിരുന്നു. ഒരുമിച്ച് ജീവിക്കുമെന്ന ഉറപ്പില്‍ ഇരുവരും ലൈംഗിക ബന്ധത്തിലും ഏര്‍പ്പെട്ടു. എന്നാല്‍ അടുത്തിടെയായി യുവതി മറ്റൊരു യുവാവുമായി അടുത്തുവെന്ന് കാമുകന് സംശയം തോന്നിയതോടെയാണ് ജൂണ്‍ 18ന് തട്ടിക്കൊണ്ട് പോയത്.
തട്ടിക്കൊണ്ടു പോയതിന് ശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് തന്നെ യുവാവ് കൊല്ലാന്‍ ശ്രമിച്ചെന്നും ഓടി രക്ഷപ്പെടുകയായിരുന്നെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. തട്ടിക്കൊണ്ടുപോകലിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് യുവതി പൊലീസില്‍ പരാതി നൽകുന്നതും പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തതും.


