സ്വര്‍ണക്കടത്ത് കേസില്‍ എഫ്ഐആറിലെ കുറ്റങ്ങള്‍ക്ക് അനുബന്ധ തെളിവുകള്‍ അടിയന്തരമായി ഹാജരാക്കണമെന്ന് എന്‍ഐഎയോട് വിചാരണ കോടതി. അല്ലാത്തപക്ഷം പ്രതികള്‍ക്ക് ജാമ്യം നല്‍കേണ്ടി വരുമെന്നും കോടതി അന്വേഷണ സംഘത്തിന് മുന്നറിയിപ്പ് നല്കി. കേസിലെ ചില പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ പരാമര്‍ശം.
പ്രതികള്ക്കെതാരായ എഫ്.ഐ.ആറിലെ കുറ്റങ്ങള്‍ക്ക് അനുബന്ധ തെളിവുകളും വിശദാംശങ്ങളടങ്ങിയ കേസ് ഡയറിയും ഉടന്‍ ഹാജരാക്കണമെന്ന് കോടതി എന്‍ഐഎയോട് നിര്‍ദേശിച്ചു. ഇത് ഹാജരാക്കിയില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് പരിഗണിക്കേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്കി. സ്വര്‍ണക്കടത്തില്‍ ലാഭമുണ്ടാക്കിയവരെക്കുറിച്ചും അവരുടെ ബന്ധങ്ങളെക്കുറിച്ചും ഒരു പ്രത്യേക പട്ടിക നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ പ്രതി സന്ദീപ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തി. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. സന്ദീപിന്റെ രഹസ്യ മൊഴിയെടുക്കാന്‍ എന്‍ഐഎ നല്കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നടപടി.