തനിക്കെതിരെ സ്വപ്ന മൊഴി നല്‍കിയതിന് പിന്നില്‍ സമ്മര്‍ദ്ദമെന്ന് എം ശിവശങ്കര്‍. ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പുസ്തകത്തിലാണ് എം ശിവശങ്കറിന്റെ വിശദീകരണം. കേന്ദ്ര ഏജന്‍സികള്‍ക്ക് നല്കിയ ആദ്യ മൊഴികളില്‍ തന്റെ പേര് ഇല്ലായിരുന്നുവെന്നും എം ശിവശങ്കര്‍ വ്യക്തമാക്കുന്നു.
അതേസമയം വളരെ നിരാശയുണ്ടാക്കുന്ന പരാമര്‍ശങ്ങളാണ് ശിവശങ്കര്‍ പുസ്തകത്തിലെഴുതിയിരിക്കുന്നതെന്ന് സ്വപ്ന സുരേഷ് പ്രതികരിച്ചു. എല്ലാ കാര്യങ്ങളും ശിവശങ്കര്‍ എഴുതിയിട്ടില്ല. ജനങ്ങളെ എന്തൊക്കെയോ പറഞ്ഞു വിശ്വസിപ്പിക്കാനാണ് ശ്രമമെന്നും സ്വപ്ന പറഞ്ഞു. ഒരു ഐ ഫോണ്‍ മാത്രം വഴിയുള്ള ബന്ധമല്ല തങ്ങളുടേത്. താന്‍ ചതിച്ചുവെന്ന് എങ്ങനെ ശിവശങ്കറിന് പറയാനാകും. ശിവശങ്കറിന്റെ സംഭാവനകള്‍ക്ക് സമ്മാനമായിട്ടാണ് കോണ്‍സുല്‍ ജനറല്‍ ഫോണ്‍ നല്‍കിയതെന്നും സ്വപ്ന പറഞ്ഞു.
ശിവശങ്കര്‍ തന്റെ ജീവിതത്തിന്റെ സുപ്രധാന ഭാഗമായ ആളാണെന്ന് സ്വപ്ന പറഞ്ഞു. തനിക്ക് ഐടി വകുപ്പില്‍ നിയമനം നേടിത്തന്നത് ശിവശങ്കറാണ്. കോണ്‍സുലേറ്റിലെ ജോലി രാജിവച്ചതും ശിവശങ്കര്‍ പറഞ്ഞിട്ടാണെന്നാണ് സ്വപ്ന പ്രതികരിച്ചു.
തന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്ന തരത്തില്‍ അദ്ദേഹം പുസ്തകത്തില്‍ എഴുതിയെങ്കില്‍ അത് മോശമാണ്. എന്നാല്‍ താന്‍ ഒരു ബുക്ക് എഴുതിയാല്‍ പലരും ഒളിവില്‍ പോകേണ്ടിവരും. ശിവശങ്കര്‍ തന്നെ ചൂഷണം ചെയ്തു. ഈ അവസ്ഥയില്‍ ആക്കിയതില്‍ ശിവശങ്കറിന് പങ്കുണ്ട്. ഫോണ്‍ കൊടുത്ത് ശിവശങ്കറിനെ ചതിക്കേണ്ട കാര്യമില്ലെന്നും അവര്‍ പറഞ്ഞു. ഐ ഫോണ്‍ മാത്രമല്ല ശിവശങ്കറിന് പല സമ്മാനങ്ങളും താന്‍ നല്‍കിയിട്ടുണ്ടെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു.
യൂണിടാക്കില്‍ നടന്ന എല്ലാ ക്രമക്കേടുകളും ശിവശങ്കറിന് അറിയാമായിരുന്നു. കഴിഞ്ഞ ദിവസം ശിവശങ്കറിന്റെ അനുഭവ കഥ പുസ്തകമായി ഇറങ്ങാന്‍ പോകുന്നു എന്ന വാര്‍ത്ത വന്നിരുന്നു. ഇതിലെ പരാമര്‍ശങ്ങള്‍ക്ക് മറുപടി എന്ന രീതിയിലായിരുന്നു സ്വപ്നയുടെ പ്രതികരണം.