മൂവാറ്റുപുഴ: യുവാവിനെ തട്ടികൊണ്ടു പോയി പണം തട്ടിയെന്ന കേസില്‍ നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ജില്ലാ കോടതി തള്ളി. മൂവാറ്റുപുഴ നഗരസഭ കൗണ്‍സിലര്‍ അജി മുണ്ടാടനും മറ്റ് എട്ടു പേര്‍ക്കുമെതിരെയാണ് മൂവാറ്റുപുഴ പൊലിസ് കേസെടുത്തത്.
ഐപിസി 395,341, 323. 363, 241 (b), 34 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അജിയെ കൂടാതെ അല്‍ത്താഫ് മെഹറൂബ്, പിതാവ് മെഹറൂബ്, അബിന്‍സ് വിയു, കബീര്‍ കണ്ടാലറിയാവുന്ന മറ്റു നാലു പേരും പ്രതികളാണ്.
നവംബര്‍ 11 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാഹനത്തിലെത്തിയ അജി മുണ്ടാടനും ഒന്‍പതോളം പേരും ചേര്‍ന്ന് പെരുമുറ്റം കടവുംപാട്ട്, താണിവീട്ടില്‍ അബ്ദുല്‍ അസീസിനെ തട്ടികൊണ്ടുപോയി മര്‍ദ്ധിക്കുകയും പണം തട്ടി കൊണ്ടുപോവുകയും ചെയ്തെന്ന പരാതിയിലാണ് പൊലിസ് കേസെടുത്തത്. മര്ദ്ധനത്തേ തുടര്‍ന്ന് ചികിത്സയിലായിരുന്ന അസീസ് ചൊവ്വാഴ്ചയാണ് 16 നാണ് ആശുപത്രി വിട്ടത്.
ഫ്രൂട്സ് മൊത്തകച്ചവട സ്ഥാപനത്തിലെ ജീവനക്കാരനാണ് അസീസ്.കമ്പനി വക പെട്ടി ഓട്ടോറിക്ഷ രാത്രി ഏഴോടെ പെരുമറ്റത്തെ റിലയന്‍സ് പെട്രോള്‍ പമ്പില്‍ പാര്‍ക്ക് ചെയ്ത ശേഷം അസീസ് മുടി വെട്ടാന്‍ പോയി. ഈ സമയം പ്രതികള്‍ പമ്പില്‍ കാഞ്ഞിരുന്നു. ഇതിനിടെ ഫോണ്‍ ചെയ്ത ആളോട് താന്‍ മുടി വെട്ടാന്‍ വന്നിരിക്കുകയാണന്ന് അസീസ് പറഞ്ഞു. മകനുമൊത്ത് തിരികെ വരും വഴിഅജി മുണ്ടാന്നും സംഘവും ചേര്‍ന്ന് തന്നെ മര്‍ദ്ധിച്ചു.
നിലത്തിട്ട് ചവിട്ടിയ ശേഷം തന്റെ വാഹനത്തില്‍ കയറ്റി കിഴക്കേ കരക്ക് കൊണ്ടുപോയി. അജി വാഹനം ഓടിക്കുന്നതിനിടയിലും മര്‍ദ്ധിച്ചു. കിഴക്കേകരയില്‍ തന്നെ കെട്ടി ഇട്ട് മര്ദ്ധിക്കുന്നതിനിടെ ഇവിടെ വച്ച് പോക്കറ്റിലുണ്ടായിരുന്ന 4,500 രൂപ അജിയുടെ നിര്‍ദ്ധേശ പ്രകാരം കൂടെ എത്തിയ ആള് പോക്കറ്റില്‍ നിന്നും എടുത്തു കൊണ്ടുപോയി.
ഒടുവില്‍ കാലു പിടിച്ച ശേഷമാണ് ഇനി കിഴക്കേകരയില്‍ കണ്ടാല്‍ പെട്രോളൊഴിച്ച് കത്തിക്കുമെന്നും പറഞ്ഞ് വിട്ടയച്ചതെന്ന് പൊലിസിന് അസിസ് മൊഴി നല്‍കിയിരുന്നു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയതോടെയാണ് മുന്‍കൂര്‍ ജാമ്യം തേടി അജിയും മറ്റ് പ്രതികളും ജില്ലാ കോടതിയെ സമീപിച്ചത്.


