അങ്കമാലിയില്‍ അച്ഛന് കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞ് ആശുപത്രി വിട്ടു. അമ്മയെയും കുഞ്ഞിനെയും പുല്ലുവഴിയിലെ സ്നേഹജ്യോതി ശിശു ഭവനിലേക്കാണ് മാറ്റുന്നത്. 20 ദിവസത്തെ ചികിത്സയ്ക്ക് ശേഷം രണ്ട് മാസം പ്രായമായ കുഞ്ഞ് പൂര്‍ണ ആരോഗ്യവതിയാണ്. ശസ്ത്രക്രിയക്ക് ശേഷം തലയിലിട്ടിരുന്ന തുന്നല്‍ മാറ്റിയിരുന്നു. ഓക്സിജന്‍ സപ്പോര്‍ട്ടും നീക്കം ചെയ്തു. ദഹന പ്രക്രിയ സാധാരണ നിലയിലായെന്നും കുഞ്ഞ് തനിയെ മുലപ്പാല്‍ കുടിക്കുന്നു മുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. കുഞ്ഞിന്റെ അമ്മ നേപ്പാള്‍ സ്വദേശിയാണ്. അമ്മയും കുഞ്ഞും നേപ്പാളിലേക്ക് മടങ്ങുന്നതുള്‍പ്പെടെയുള്ള മുഴുവന്‍ ചെലവും വനിതാ ശിശുക്ഷേമ സമിതി വഹിക്കും.

