കൊച്ചി: പള്ളുരുത്തി സ്വദേശിയും, കേന്ദ്രസേനയിലെ ഓഫീസറുമായിരുന്ന പ്രദീപ് കുമാറിന്റെ മകന് ആദിത്യ കൃഷ്ണ (20)യുടെ ദുരുഹ മരണത്തിന്റെ ചുരുളഴിക്കാന്‍ ക്രൈം ബ്രാഞ്ച്. മലയാറ്റൂര്‍ വനത്തിനോട് ചേര്‍ന്ന വനപാതയില്‍ റോഡപകടത്തെ തുടര്‍ന്ന് ആദിത്യന് മരണപ്പെട്ടു എന്നാണ് വീട്ടുകാര്‍ക്ക് ലഭിച്ച വിവരം. എന്നാല്‍ മാതാപിതാക്കളും നാട്ടുകാരും ഇത് അപകട മരണമല്ല, അപകടത്തിന് പിന്നില്‍ നിഗൂഢതയുണ്ടെന്ന് ഉറപ്പിച്ചു പറഞ്ഞു. അപകടത്തില്‍ കൂടെയുണ്ടായിരുന്നവരുടെ പെരുമാറ്റങ്ങളും മറുപടികളും ഈ സംശയത്തിന് ബലം പകര്‍ന്നു. ആദിത്യന്റെ ശരീരത്തില്‍ ഹൃദയം ഒഴികെ വലതു വശത്തെ കിഡ്നി അടക്കം മാരകമായ ക്ഷതമേറ്റ് തകര്‍ന്നിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസ് അന്വേഷണത്തിനായ് പരാതി നല്‍കുകയായിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല.
തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് വിവര ശേഖരം തുടങ്ങി. ആദിത്യനെ 16/4/20ല്‍ പള്ളുരുത്തിയിലെ വീട്ടില്‍ വെച്ച് സുഹൃത്തിലൊരാള്‍ക്ക് ജോലി കിട്ടി ആദ്യ ശമ്പളത്തിന്റെ ചിലവ് ചെയ്യുന്നതിനായി പാര്‍ട്ടി ഒരുക്കിയിട്ടുണ്ടെന്ന് പറഞ്ഞ് നിര്‍ബന്ധിച്ച് വിളിച്ചു കൊണ്ട് പോകുകയായിരുന്നു. എന്നാല്‍ പള്ളുരുത്തിയില്‍ നിന്നും കിലോമീറ്റര്‍ അകലെ കാലടി പോലീസ് സ്റ്റേഷന് പരിധിയിലുള്ള മലയാറ്റൂര്‍ വനത്തിനോട് ചേര്‍ന്ന വനപാതയില്‍ റോഡപകടത്തെ തുടര്‍ന്ന് ആദിത്യന് മരണപ്പെട്ടു എന്ന വാര്‍ത്തയാണ് മണിക്കൂറുകള്‍ക്കകം വീട്ടുകാര്‍ക്ക് കേള്‍ക്കാന്‍ സാധിച്ചത്.
അപകട വിവരം അറിഞ്ഞെത്തിയ മാതാപിതാക്കള്‍ക്കും നാട്ടുകാര്‍ക്കും ഇത് ഒരു അപകട മരണമായി തോന്നിയില്ല. അപകടത്തിന് പിന്നില്‍ നിഗൂഢതയുണ്ടെന്ന് അവര്‍ ഉറപ്പിച്ച് പറഞ്ഞു. വാഹന അപകടത്തില്‍ കൂടെയുണ്ടായിരുന്നവരുടെ പെരുമാറ്റങ്ങളും മറുപടികളും ഈ സംശയത്തിന് ബലം പകര്‍ന്നിരുന്നു. ആദിത്യന്റെ ശരീരത്തില്‍ ഹൃദയം ഒഴികെ വലതുവശത്തെ കിഡ്നി അടക്കം മാരകമായ ക്ഷതമേറ്റ് തകര്‍ന്നിരുന്നു. വളരെ വേഗത കുറച്ചായിരുന്നു അപകട സമയത്ത് ബൈക്ക് സഞ്ചരിച്ചതെന്നും റോഡില്‍ വാഹനം തെന്നി വീണതെന്നുമായിരുന്നു ഒരാളുടെ മൊഴി. അപകടത്തിന്റെ വിവരണത്തില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ പോലീസ് അന്വേഷണത്തിനായ് പരാതി നല്‍കുകയായിരുന്നു. എന്നാല്‍ ആദിത്യത്തിന്റെയും കൂടെയുള്ളവരുടെയും മൊബൈല്‍ ഫോണുകളും വാഹനങ്ങളും ഹെല്‍മറ്റുകളും കസ്റ്റഡിയില്‍ വച്ച് അന്വേഷണം നടത്താതെ ആരോപണ വിധേയര്‍ക്ക് നല്കി തെളിവുകള്‍ നശിപ്പിക്കാന്‍ പൊലീസ് സാഹചര്യമൊരുക്കുകയാണ് ചെയ്തതെന്ന് ആദിത്യന്റെ മാതാപിതാക്കള്‍ ആരോപിച്ചു.
ലോക്കല്‍ പോലീസ് കേസ് അന്വേഷണത്തില്‍ എന്തോ മറച്ചു വക്കാന്‍ ശ്രമിക്കുന്നതായി വീട്ടുകാര്‍ ആരോപിച്ചു. തുടര്‍ന്ന് ഇവരുടെ നിരന്തര സമ്മര്‍ദ്ദത്തിന്റെ ഭാഗമായി പുരന്വേഷണത്തിന് എസ്ഐ ഡേവിസിനെ ചുമതലപ്പെടുത്തി. അന്വേഷണത്തിന്റെ ഒരോ ഘട്ടത്തിലുമുള്ള വിവരങ്ങളും ആരോപണ വിധേയര്‍ക്ക് പങ്കു വച്ച് പ്രഹസനമായി അന്വേഷണം മാറിയെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
ആദിത്യനെ ആശുപത്രിയിലേക്ക് കൊണ്ട് വന്നു എന്ന് പറയപ്പെടുന്ന നീല സ്വിഫ്റ്റ് കാറിനെ കുറിച്ചോ അതില്‍ ഉണ്ടായിരുന്നവരെ കുറിച്ചോ പോലീസ് അന്വേഷണം നടത്തിയില്ല. ആദിത്യന്റെ മരണത്തിന് കാരണക്കാരായവരെ രക്ഷിച്ചെടുക്കാനുള്ള ജാഗ്രത പോലീസ് റിപ്പോര്‍ട്ടില്‍ കാണുന്ന ആര്‍ക്കും വ്യക്തമാകും. രാജ്യസുരക്ഷക്ക് വേണ്ടി ജീവിതം ഹോമിച്ച ഒരു സൈനികനായ പിതാവിന്റെ മകന്റെ മരണത്തിലെ ദുരുഹത മാറ്റണമെന്ന ദയാഹര്‍ജിയെ പുഛിച്ച് തളളിയ ഉന്നത പൊലിസ് അധികാരികളുടെ നിരുത്തരവാദപരമായ നടപടികളും സേനയില്‍ പോലീസിലുള്ള വിശ്വാസം നഷ്ടപ്പെടാന്‍ ഉതകുന്നതാണെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ആദിത്യന്റെ ദുരൂഹ മരണം റോഡപകടമാക്കി തീര്‍ക്കാനുള്ള ശ്രമത്തെ തകര്‍ത്തു കൊണ്ട് ക്രൈബ്രാഞ്ചില്‍ നിന്ന് നീതിയുക്തമായ അന്വേഷണം ഉണ്ടായ് സത്യം പുറത്ത് വരുക തന്നെ ചെയ്യുമെന്ന വിശ്വാസത്തിലാണ് ആദ്യത്യ കൃഷ്ണയുടെ മാതാപിതാക്കള്‍.


