ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ച് വീണ വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരുക്ക്. നെയ്യാറ്റിന്‍കര അരങ്കമുകള്‍ സ്വദേശി മന്യയാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായിരിക്കുന്നത്. മന്യ തെറിച്ചു വീണതിന് ശേഷവും ബസ് നിര്‍ത്തിയില്ല എന്നാണ് ഉയരുന്ന ആരോപണം. കെഎസ്ആര്‍ടിസിയുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച്ചയാണ് സംഭവിച്ചിരിക്കുന്നത് എന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
പാറശാല വനിതാ ഐടിഐയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് മന്യ. ബുധനാഴ്ച നെയ്യാറ്റിന്‍കര ടിബി ജംഗ്ഷന് സമീപത്ത് വച്ചാണ് കളിയിക്കാവിള ബസില്‍ നിന്നു മന്യ തെറിച്ച് വീണത്.
കഴിഞ്ഞ ദിവസം തന്നെ കാസര്‍ഗോഡ് മഞ്ചേശ്വരത്ത് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് 15 പേര്‍ക്കോളം പരുക്കേറ്റിരുന്നു. ബസില്‍ ഏകദേശം 40 ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നു. ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം എന്നാണ് ലഭിക്കുന്ന വിവരം.


