ഇരവിപുരം: കൊല്ലം ഇരവിപുരത്തെ വള്ളക്കടവ് സൂനാമി ഫ്ലാറ്റിലെ കമ്യൂണിറ്റി ഹാളിെന്റ ഗ്ലാസ് അടിച്ചുതകര്‍ക്കുകയും പരിസരവാസിയായ സ്ത്രീയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്ത യുവാവിനെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു.
ഇരവിപുരം വടക്കുംഭാഗം ഇടക്കുന്നം ക്ഷേത്രത്തിന് സമീപം പവിത്രം നഗര്‍ നിലമേല്‍ തൊടി വീട്ടില്‍ രാഹുല്‍ (27) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആയിരുന്നു സംഭവം. ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗവും മദ്യപാനവും വര്‍ധിച്ചതിൻ്റെ അടിസ്ഥാനത്തില്‍ ഇരവിപുരം പൊലീസ് പ്രത്യേക പട്രോളിങ് നടത്തുന്നതിന് ഇടയിലാണ് ഇയാള്‍ പിടിയിലായത്. പൊതുമുതല്‍ നശിപ്പിക്കലും സ്ത്രീകള്‍ക്കെതിരായ അതിക്രമ എന്നീ നിയമപ്രകാരവുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


